Ultimate magazine theme for WordPress.

ചലനശേഷി ഇല്ലാത്ത അമ്മ ഇഴഞ്ഞു ചെന്നിട്ടും സൂര്യഗായത്രിയെ അരുൺ വെറുതെ വിട്ടില്ല, പക തീരുവോളം കുത്തി-നാടിനെ നടുക്കിയ സംഭവം

0

കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു സൂര്യ ഗായത്രി കൊലപാതകം. പ്രണയം നിഷേധിച്ചതിന് ചലന ശേഷിയില്ലാതെ കിടന്ന അമ്മയുടെ മുന്നിലിട്ടാണ് സൂര്യഗാത്രിയെ പ്രതി അരുൺ കുത്തി കൊലപ്പെടുത്തിയത്. ചലനശേഷിയില്ലാത്ത തന്റെ കൺമുന്നിൽ ഇട്ടാണ് മകളെ തുരുതുരെ കുത്തിയതെന്ന് സൂര്യയുടെ അമ്മ കണ്ണീരോടെ പറഞ്ഞത് വിങ്ങലോടെയല്ലാതെ നമുക്ക് കേൾക്കാൻ കഴിയില്ല. മകളെ കുത്തുന്നത് കണ്ട്, കിടന്നിടത്ത് നിന്നും ഇഴഞ്ഞു ചെന്ന് അത് തടയാൻ ശ്രമിച്ച അമ്മയെയും അരുൺ കുത്തി.

അരുണിനെതിരെ ദൃക്‌സാക്ഷി കൂടിയായ വത്സല കോടതിയിൽ മൊഴി നൽകി. ആറാം അഡീഷണൽ ജില്ലാ ജഡ്ജി കെ വിഷ്ണുവിന് മുമ്പാകെ നടന്ന വിചാരണയിൽ തേങ്ങി കൊണ്ടായിരുന്നു വത്സല മൊഴി നൽകിയിരുന്നത്. സംഭവദിവസം വീടിന് പുറത്ത് ശബ്ദം കേട്ടുകൊണ്ടാണ് സൂര്യയും പിതാവും പോയി നോക്കുന്നത്. ഇതിനിടയിലാണ് അടുക്കള ഭാഗത്ത് കൂടി പ്രതി വീടിനുള്ളിൽ കടന്ന് പ്രതി വത്സലയുടെ വായപൊത്തി പിടിക്കുന്നത്. കയ്യിട്ട് അടിച്ച് ബഹളം വെച്ചപ്പോൾ സൂര്യയും പിതാവും വീട്ടിനുള്ളിലേക്ക് വന്നു.

സൂര്യയെ കണ്ട പ്രതിയാകട്ടെ തുരുതുരെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെ തൊഴിച്ചു വീഴ്ത്തുകയും ചെയ്തു. മകളെ വിവാഹം ചെയ്തു നൽകാത്തതാണ് പ്രതിക്ക് തങ്ങളോട് ദേഷ്യം തോന്നാൻ കാരണമെന്നാണ് വത്സല മൊഴി നൽകിയിരിക്കുന്നത്. ബഹളം കേട്ട് നാട്ടുകാർ ഓടിവരുമെന്ന മനസിലാക്കിയ അരുൺ ഇറങ്ങിയോടുകയായിരുന്നു. 2021 ആഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

 

Leave A Reply

Your email address will not be published.