Ultimate magazine theme for WordPress.

കോടികള്‍ തന്നാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ല: അതൃപ്തി പ്രകടിപ്പിച്ച് നയൻ‌താര

0

ചെന്നൈ: അജിത്ത് ചിത്രത്തില്‍ നിന്നും സംവിധായകൻ വിഘ്‌നേഷ് ശിവനെ മാറ്റിയ വിവരം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിഘ്‌നേഷ് ശിവന്‍ ഒരുക്കാനിരുന്ന സിനിമയുടെ പരാജയ സാധ്യത മുന്നില്‍ കണ്ട് നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് വിഘ്‌നേശ് ശിവനെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു.

ലണ്ടനില്‍ അജിത്തും വിഘ്‌നേഷ് ശിവനും ലൈക പ്രൊഡക്ഷന്‍ ടീമും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. വിഘ്‌നേശ് ശിവന്റെ കഥയില്‍ അജിത്തിന് താല്‍പര്യക്കുറവ് ഉണ്ടായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ നയന്‍താര ശ്രമിച്ചിരുന്നുതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് വിഘ്‌നേഷിനെ ചിത്രത്തിൽ നിന്നും മാറ്റിയത്.

ഇതില്‍ നയന്‍താരയ്ക്ക് അതൃപ്തി ഉണ്ടെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എത്ര കോടികള്‍ ലഭിച്ചാലും ഇനി അജിത്തിനൊപ്പം അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ് നയന്‍താര എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഇത്തരമൊരു തീരുമാനം താരം എടുക്കില്ല എന്നും അഭ്യൂഹങ്ങളുണ്ട്.

 

Leave A Reply

Your email address will not be published.