Ultimate magazine theme for WordPress.

‘എന്റെ കൊക്കെയ്ൻ കേസ് സിനിമയാക്കാനുള്ള റൈറ്റ്സ് അമല്‍ നീരദ് വാങ്ങി കഴിഞ്ഞു, ചിലപ്പോൾ സിനിമയാകും’: ഷൈന്‍ ടോം ചാക്കോ

0

കൊച്ചി: ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസ് സിനിമയാകുന്നു? ഷൈൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ക്രിസ്റ്റഫര്‍’ ആണ് താരത്തിന്റെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്‍കിയ അഭിമുഖത്തിലാണ് ഷൈൻ ഇക്കാര്യം പറഞ്ഞത്. തന്റെ കൊക്കെയ്ന്‍ കേസ് സിനിമയാക്കാനുള്ള റൈറ്റ്‌സ് സംവിധായകന്‍ അമല്‍ നീരദ് വാങ്ങി കഴിഞ്ഞു എന്നാണ് ഷൈന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

2015 തന്റെ കരിയറില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു മയക്കുമരുന്ന് കേസില്‍ ഷൈന്‍ അറസ്റ്റിലായതും രണ്ട് മാസത്തോളം ജയിലില്‍ കിടന്നതും. കൊക്കെയ്ൻ കേസ് ചിലപ്പോൾ സിനിമയാകുമെന്നും, സിനിമയാകില്ലെന്നും ഷൈൻ പറയുന്നുണ്ട്. ജയിലിലായിരുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും പലപ്പോഴും ഷൈന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സിനിമയില്‍ മോശം കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം കിട്ടും എന്ന് ചിന്തിച്ചാണ് ജയിലില്‍ കിടന്നപ്പോള്‍ സ്വയം സമാധാനിച്ചിരുന്നത് എന്നും ഷൈന്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

അടുത്തിടെയായി ഏറെ ട്രോള്‍ ചെയ്യപ്പെടുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ അഭിമുഖങ്ങള്‍ വൈറലാവുകയും ട്രോളുകള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അടുത്തിടെ താരം വിമാനത്തിന്റെ കോക്പിറ്റിൽ ഇടിച്ച് കയറാൻ ശ്രമിച്ചതും, അധികൃതർ വിമാനത്തിൽ നിന്നും ഇറക്കി വിട്ടതും വാർത്തയായിരുന്നു.

 

Leave A Reply

Your email address will not be published.