ടിവി ലൈവിനിടെ വിവാഹമോചനം പ്രഖ്യാപിച്ച് വാർത്താ അവതാരക: വൈറലായി വീഡിയോ
ന്യൂയോർക്ക്: ലൈവ് ഷോയ്ക്കിടെ വിവാഹമോചനം പ്രഖ്യാപിച്ച വാർത്താ അവതാരകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവതാരകയുടെ ഈ അറിയിപ്പ് കേട്ട് പ്രേക്ഷകരും അമ്പരന്നു. വിവാഹമോചനം പ്രഖ്യാപിക്കുന്നതിന് മുമ്പ്, പരിപാടിയുടെ അവസാനം ഒരു വലിയ പ്രഖ്യാപനം നടത്തുമെന്ന് യുവതി തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.
ന്യൂയോർക്കിലെ ഫോക്സ് ന്യൂസ് ചാനലിൽ അവതാരകയായി ജോലി ചെയ്യുന്ന ജൂലി ബന്ദേരാസ് എന്ന 49കാരിയാണ് ടിവി ലൈവിനിടെ വിവാഹമോചനം പ്രഖ്യാപിച്ചത്. ‘ഇന്ന് രാത്രി 11 മണിക്ക് ഷോയുടെ അവസാനം ഒരു ചെറിയ അറിയിപ്പുണ്ട്,’ എന്ന് വെള്ളിയാഴ്ച വൈകിട്ട് 7.51നാണ് ജൂലി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്.
ഷോയുടെ അവസാനം ജൂലി ബന്ദോറസ് വിവാഹമോചനം പ്രഖ്യാപിച്ചു. വാലന്റൈൻസ് ദിനത്തിൽ നിങ്ങളുടെ ഭർത്താവ് എന്താണ് നൽകുന്നത് എന്ന് ഷോയുടെ അവതാരകൻ ചോദിച്ചപ്പോഴാണ് അവർ ഇക്കാര്യം അറിയിച്ചത്. ‘ശരി, ഞാൻ വിവാഹമോചനം ചെയ്യുന്നു, ഇപ്പോൾ എനിക്ക് മുന്നോട്ട് പോകണം. എല്ലാവർക്കും നന്ദി. ഇതൊരു ബ്രേക്കിംഗ് ന്യൂസായിരുന്നു. ഇത് മാത്രമല്ല, വാലന്റൈൻസ് ഡേയെ വിഡ്ഢിത്തമെന്നും എന്നും പരിഹാസ്യം എന്നും ജൂലി ബന്ദോറസ് വിശേഷിപ്പിച്ചു.
2009ലാണ് സാമ്പത്തിക ഉപദേഷ്ടാവ് ആൻഡ്രൂ സൺസെനെ ജൂലി ബന്ദോറസ് വിവാഹം കഴിച്ചത്. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. കഴിഞ്ഞ വർഷം മുതൽ ഇരുവരുടെയും വേർപിരിയൽ ചർച്ചയായിരുന്നു. വളരെക്കാലമായി, ജൂലി തന്റെ കുട്ടികൾക്കൊപ്പം മാത്രം ഫോട്ടോകളാണ് മീഡിയയിൽ പങ്കുവെച്ചിരുന്നത് . അന്നുമുതൽ ദമ്പതികൾ വേർപിരിഞ്ഞതായി ഊഹാപോഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇപ്പോൾ ജൂലി ബന്ദോറസ്തന്നെ ലൈവ് ടിവിയിലൂടെ വിവാഹമോചനം പ്രഖ്യാപിക്കുകയായിരുന്നു.